മോദി എത്ര തവണ കേരളത്തില്‍ എത്തുന്നോ അതിന് അനുസരിച്ച് ബിജെപിക്ക് വോട്ട് കുറയുമെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോദി എത്ര തവണ കേരളത്തില്‍ എത്തുന്നോ അതിന് അനുസരിച്ച് ബിജെപിക്ക് വോട്ട് കുറയുമെന്ന് അദ്ദേഹം പരിഹസിച്ചു. ആര്‍എസ്‌എസ് വേദികളില്‍ എന്ന പോലെയാണ് പൊതുവേദികളിലെ അദ്ദേഹത്തിന്റെ സംസാരമെന്നും കോടിയേരി പറഞ്ഞു.
കമ്യൂണിസ്റ്റുകാര്‍ കേരളത്തിന്റെ സംസ്‌കാരം നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വസ്തുത വിരുദ്ധമാണ്. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. സംസ്‌കാരം സംബന്ധിച്ച് തെറ്റായ ബോധ്യം ഉണ്ടാക്കാനാണ് സംഘപരിവാര്‍ പ്രചാരകനായ പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

No comments