പശ്ചിമ ബംഗാളിലെ രഥയാത്ര പാളിയപ്പോള്‍ യോഗിയുടെ പദയാത്രയുമായി ബി.ജെ.പി
പശ്ചിമ ബംഗാളില്‍ നടത്താനിരുന്ന രഥയാത്ര പാളിയപ്പോള്‍ പദയാത്രയുമായി ബി.ജെ.പി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബംഗാളില്‍ പദയാത്ര നടത്താന്‍ ആലോചിക്കുന്നു. പന്നിപ്പനി ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് മാള്‍ഡയില്‍ എത്തിച്ചേരാനായില്ലെങ്കില്‍ യോഗി ആദിത്യനാഥ് പദയാത്ര നടത്തും.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ രഥയാത്രയ്ക്ക് സുപ്രീം കോടതി അനുമതി നിഷേധിച്ചിരുന്നു. നേരത്തെ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയും അനുമതി നിഷേധിച്ചതോടെയാണ് ബി.ജെ.പി രഥയാത്ര പ്രതിസന്ധിയിലായത്. 20ന് നടക്കുന്ന റാലിയോടെ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങാനിരുന്ന ബി.ജെ.പി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ആശുപത്രിയിലായതോടെ വീണ്ടും പ്രതിസന്ധിയിലായി.
ഇതോടെയാണ് യോഗി ആദിത്യനാഥിന്റെ രഥയാത്ര പാര്‍ട്ടി ആലോചിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന രഥയാത്രയാണ് ബി.ജെ.പി ആലോചിച്ചത്. വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളില്‍ പ്രധാനമന്ത്രിയും പങ്കെടുക്കുമെന്ന് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് രഥയാത്രയ്ക്ക് ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടത്. രഥയാത്ര നടത്താന്‍ അനുമതി നിഷേധിച്ച സുപ്രീം കോടതി പൊതുയോഗങ്ങള്‍ നടത്താന്‍ ബി.ജെ.പിക്ക് അനുമതി നല്‍കിയിരുന്നു.

No comments