Breaking News

കര്‍ണാടകത്തിലെ കുരങ്ങുപനി; കണ്ണൂരില്‍ ആശങ്ക ഇല്ലെന്ന് ആരോഗ്യവകുപ്പ്


കണ്ണൂര്‍: കര്‍ണാടകയിലെ ഷിമോഗയില്‍ കുരങ്ങുപനി വ്യാപകമാകുന്നതില്‍ കണ്ണൂരില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്. കുരങ്ങുകളില്‍ നിന്ന് വൈറസ് പരക്കുന്നതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവര്‍, വനങ്ങളിലും കുരങ്ങുള്ള സ്ഥലങ്ങളില്‍ വിനോദസഞ്ചാരത്തിന് പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. സസ്തനികളും ചിലയിനം പക്ഷികളിലും ഈ വൈറസ് കണ്ട് വരുന്നുവെന്നും അതിനാല്‍ ആശങ്ക പെടേണ്ടെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും പറയുന്നു.

രോഗബാധയുള്ള ജീവികളുടെ രക്തം കുടിച്ച്‌ വളരുന്ന ഹീമോഫിലീസ് ചെള്ളുകളില്‍ നിന്നാണ് മനുഷ്യനിലേക്ക് രോഗം പകരുന്നത്. വളര്‍ത്തുമൃഗങ്ങള്‍ വഴിയും ഈ രോഗം മനുഷ്യരിലേക്കും ജനവാസ മേഖലയിലേക്ക് വ്യാപിക്കാം.

കര്‍ണാടകയിലെ വിവിധ മേഖലകളില്‍ ചത്തുകിടക്കുന്ന കുരങ്ങുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ രക്ത സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്

ശക്തമായ പനിയോടൊപ്പം തലവേദന, വയറുവേദന, ശരീരമാകെ വേദന,ഛര്‍ദ്ദി വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഇത്തരം ലക്ഷണം കണ്ടാലുടന്‍ ആശൂപത്രിയിലെത്തണം. രോഗബാധയുള്ളവര്‍ മറ്റ് സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണം.

No comments