Breaking News

സീ വാഷിങ് നിര്‍ത്താമെന്ന് സര്‍ക്കാര്‍; സമരം തുടരുമെന്ന് ആലപ്പാട് സമര സമിതി


ആലപ്പാട് തീരത്തെ കരിമണൽ ഖനനത്തിന്റെ ഭാഗമായുള്ള സീ വാഷിങ് നിർത്തിവെക്കുമെന്ന് സർക്കാർ. ഒരു മാസത്തേക്കാണ് നിർത്തി വെക്കുന്നത്. വിദഗ്ധ സമിതി റിപ്പോർട്ട് വരുന്നതുവരെ സീ വാഷിങ് നിർത്തിവെക്കാനാണ് തീരുമാനം. എന്നാൽ ഇൻലാൻഡ് വാഷിങ് തുടരും. ആലപ്പാട് പഞ്ചായത്തിലെ കടൽഭിത്തി ശക്തിപ്പെടുത്തും. സമരസമിതി പ്രവർത്തകരുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് ഈ തീരുമാനങ്ങൾ ഉണ്ടായിരിക്കുന്നത്. മന്ത്രി ഇ.പി ജയരാജനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. എന്നാൽ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി വ്യക്തമാക്കി. ഖനനമാണ് നിർത്തേണ്ടത്. ഖനനം നിർത്തില്ലെങ്കിൽ മരണം വരെ സമരം ചെയ്യും. സർക്കാറിന് ജനത്തേക്കാൾ വലുത് വ്യവസായമാണെന്നും സമരസമിതി ആരോപിച്ചു. പ്രധാന ആവശ്യമായസീ വാഷിങ് നിർത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചുവെന്നും അതിനാൽ സമരം അവസാനിപ്പിക്കണമെന്നും മന്ത്രി ഇ.പി ജയരാജൻ സമരസമിതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമരസമിതി ഈ ആവശ്യം തള്ളി.
       

No comments