Breaking News

ഇത് യതീഷ് ചന്ദ്രയുടെ വേറിട്ട മുഖം,​ മുണ്ടുടുത്ത് ചുവട് വച്ച്‌ താരമായി എെ.പി.എസുകാരൻ


മംഗളൂരു: ഒരു വിവാഹ ചടങ്ങില്‍ കസവ് മുണ്ടും ഷര്‍ട്ടും ധരിച്ച്‌ ഒരു മാസ് എട്രിയായായി ആ ഒരാള്‍ കടന്നു വന്നു. തുടര്‍ന്ന് കൂട്ടുകാരോടും ബന്ധുക്കളോടൊപ്പം ചേര്‍ന്ന് ന‌ൃത്തച്ചുവടുകള്‍ വയ്ക്കാന്‍ തുടങ്ങി. സിനിമാ താരമാണ് എന്നു തെറ്റിദ്ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പറഞ്ഞ് വരുന്നത് മറ്റാരെക്കുറിച്ചുമല്ല. കേരളത്തിന്റെ സ്വന്തം അഭിമാനമായ എസ്.പി യതീഷ് ചന്ദ്രയാണ് ആ താരം.

മംഗളൂരുവില്‍ വച്ച്‌ നടന്ന വിവാഹ ചടങ്ങിലെ യതീഷ് ചന്ദ്രയുടെ പ്രകടനവമാണ് ഇപ്പോള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വെെറലായിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാരെയും നേതാക്കളെയും വിരട്ടാന്‍ മാത്രമല്ല നൃത്തം ചെയ്ത് ആരാധകരെ കയ്യിലെടുക്കാനും പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് യതീഷ് ചന്ദ്ര.

കര്‍ണാടകയി‍ലെ പ്രമുഖ വ്യവസായിയും ബന്ധുവുമായ കെ.എസ് പ്രസാദ് പണിക്കരുടെ മകളുടെ വിവാഹ വേദിയിലായിരുന്നു യതീഷ് ചന്ദ്രയുടെ പ്രകടനം.

സിനിമാ മേഖലയിലെയും വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്ത വിവാഹ ചടങ്ങില്‍ താരമായത് യതീഷ് ചന്ദ്രയാണ്. സുഹൃത്തുക്കളോടൊപ്പെം നൃത്തം ചെയ്യുന്ന വീഡിയോ പെട്ടന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വെെറലായത്. കര്‍ണ്ണാടകയിലെ ദാവന്‍കര ജില്ലക്കാരനായ യതീഷ് ചന്ദ്രയുടെ പ്രകടനം കണ്ട് ‌ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

No comments