Breaking News

രാഹുൽ ഗാന്ധി നാളെ കേരളത്തിൽ;


കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. കൊച്ചിയിലെ റാലിയോടെ യു ഡി എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യാഗിക തുടക്കമാവും. സ്ഥാനാര്‍ത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ രാഹുലിന്‍റെ വരവോടെ വേഗത്തിലാകും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.

മുന്നണിയിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചില്ലെങ്കിലും കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രഥമിക ധാരണകളില്‍ നേതൃത്വം എത്തിയതായാണ് സൂചന. രാഹുല്‍ ഗാന്ധിയുടെ പച്ചക്കൊടി കാട്ടിയാൽ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടും.

രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അന്തരിച്ച എം.ഐ.ഷാനവാസ് എം.പിയുടെ വീട് സന്ദര്‍ശിക്കും. തുടര്‍ന്ന് കോൺഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും. ഘടകകക്ഷി നേതാക്കളുമായും രാഹുൽ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷന്‍റെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി വൻ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. റാലിയില്‍ വലിയ വനിതാ പങ്കാളിത്തമുണ്ടാവണമെന്ന നിര്‍ദ്ദേശവും പാര്‍ട്ടി നേതൃത്വം നല്‍കിയിട്ടുണ്ട്.

No comments