Breaking News

ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയെ അസ്വസ്ഥാനാക്കുന്ന തരത്തില്‍ പെരുമാറിയത് ശരിയായില്ല - പിഎസ് ശ്രീധരന്‍ പിള്ള


തിരുവനന്തപുരം : കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേളയില്‍ കൂകി അവഹേളിക്കാന്‍ ശ്രമിച്ചവരെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരന്‍ പിള്ള.

മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന തരത്തില്‍ ഇന്നലെ പ്രവര്‍ത്തകര്‍ പെരുമാറിയത് ശരിയായിലെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്തെ ജനങ്ങള്‍ കൂകിയ സംഭവത്തില്‍ ജനാധിപത്യ സംവിധാനത്തില്‍ ന്യായീകരിക്കാനാവില്ല. എത്രമാത്രം എതിര്‍പ്പുണ്ടെങ്കിലും കൂകിയത് ന്യായീകരിക്കില്ലെന്ന് ശ്രീധരന്‍ പിള്ള ഉറപ്പിച്ചു പറഞ്ഞു.

ലക്ഷ്യം നേടുന്നത് വരെ സെക്‌ട്രറിയേറ്റ് സമരം തുടരും. പക്ഷെ സമര രീതി മാറിയേക്കാം. പ്രഖ്യാപിത ലക്ഷ്യം നേടുന്നത് വരെ സമരം തുടരും.

സമര രീതിയില്‍ മാറ്റം വരും. ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

No comments