Breaking News

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞു; അഞ്ച് പേര്‍ കസ്റ്റഡിയിൽ


 കണ്ണൂര്‍ സ്വദേശിനി രേഷ്മയാണ് യുവതികളിലൊരാള്‍. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍ പൊലിസിനെ അറിയിച്ചു.

പമ്പ: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ 2 യുവതികളെ നീലിമലയില്‍ തടഞ്ഞു. കണ്ണൂര്‍ സ്വദേശിനി രേഷ്മയാണ് യുവതികളിലൊരാള്‍. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍ പൊലിസിനെ അറിയിച്ചു. പ്രതിഷേധിച്ച 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതികള്‍ക്കൊപ്പമെത്തിയ പുരുഷന്‍മാരുമായി പൊലിസ് ചര്‍ച്ച തുടരുകയാണ്. പുര്‍ച്ചയോടെയാണ് യുവതികള്‍ ശബരിമലയിലെത്തിയത്.

No comments