Breaking News

വോട്ട് കണക്ക് കൃത്യമാക്കാനാണ് അകന്ന് മത്സരിക്കുന്നത് : കോണ്‍ഗ്രസിനെ തള്ളാതെ അഖിലേഷ്


ലഖ്‌നൗ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി സഖ്യം രൂപികരിച്ചെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ഒന്നിക്കാനുള്ള സാധ്യത തള്ളിക്കളയാതെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

വോട്ടുകണക്കുകള്‍ കൃത്യമാക്കാനാണ് എസ് പി -ബിഎസ്പി സഖ്യത്തില്‍ നിന്നും കോണ്‍ഗ്രസിനെ ഒഴിവാക്കിയതെന്നും അടുത്ത പ്രധാനമന്ത്രി തന്റെ സംസ്ഥാനത്ത് നിന്നാകുമെങ്കില്‍ സന്തോഷമുണ്ടെന്നും അഖിലേഷ് പിടഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസുമായുള്ള സഖ്യത്തെ കുറിച്ച്‌ ഇപ്പോള്‍ പറയാനാവില്ല, എന്നാല്‍ രാജ്യം പുതിയ പ്രധാനമന്ത്രിയെ ആഗ്രഹിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അതു സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments