ബാര്‍ കോഴക്കേസ്: സുപ്രീംകോടതി അഭിഭാഷകന് ഹാ ഹാജരാകും
കൊച്ചി: ബാര്‍ കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു മുന്‍മന്ത്രി കെ.എം. മാണി നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി അഭിഭാഷകന് ഹര്‍ജിക്കാരനുവേണ്ടി ഹാജരാകും. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കെ.എം. മാണിയുടെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. തുടര്‍ന്നു വാദത്തിനായി ഹര്‍ജി ഫെബ്രുവരി ഏഴിലേക്കു മാറ്റി.
മാണി മന്ത്രിയായിരിക്കെ ബാര്‍ ലൈസന്‍സ് പുതുക്കി നല്കാന് ബാര്‍ ഉടമകളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നുള്ള വിജിലന്‍സ് കേസാണിത്.
നേരത്തേ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി ഇതിനായി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാനും നിര്‍ദേശിച്ചിരുന്നു.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടണമെന്ന വിജിലന്‍സ് കോടതിയുടെ നിര്‍ദേശത്തെ ചോദ്യം ചെയ്ത് വി.എസ്. അച്യുതാനന്ദന് നല്കിയ ഹര്‍ജിയും ഇതോടൊപ്പം കോടതി പരിഗണിക്കുന്നുണ്ട്.

No comments