ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന്‍
ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന്‍. കനകദുര്‍ഗയുടെ സഹോദരനും അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുത്തു.
കനകദുര്‍ഗയുടെ ശബരിമല സന്ദര്‍ശനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോട്ടയം എസ്പി ഹരിശങ്കറാണ് ഇതിന് പിന്നിലെന്നും ഭരത് ഭൂഷണ്‍ വേദിയില്‍ ആരോപിച്ചു. ആചാരലംഘനത്തിന് കുടുംബത്തിലെ എല്ലാവരും എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിന്ദുവും കനഗദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത് വന്‍വിവാദങ്ങള്‍ക്ക് ഇടവെച്ചിരുന്നു. കേരളത്തെ തന്നെ നടുക്കിയ അക്രമസംഭവങ്ങളാണ് ഇതേതുടര്‍ന്നുണ്ടായ ഹര്‍ത്താലില്‍ അരങ്ങേറിയത്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരനും കുടുംബവും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഭര്‍തൃകുടുംബവും കനകദുര്‍ഗയെ തള്ളിപ്പറയുകയും അവിടെ വച്ച് ഭര്‍തൃമാതാവ് തന്നെ പട്ടികകൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചെന്നും കനദുര്‍ഗ പരാതിപ്പെട്ടിരുന്നു

No comments