സുപ്രീംകോടതിയില്‍ നല്‍കിയത് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയവരുടെ പട്ടിക: കോടിയേരി
കൊല്ലം: ശബരിമലയില്‍ പ്രവേശിച്ച യുവതികളുടെ പട്ടികയില്‍ സര്‍ക്കാര്‍ ആരുടെയും പേര് എഴുതി ചേര്‍ത്തിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. കൊല്ലത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് എത്തിയവരുടെ വിവരങ്ങളാണ് സമര്‍പ്പിച്ചത്. പട്ടിക സംബന്ധിച്ച വിവാദം അപ്രസക്തമാണ്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ കരിമണല്‍ ഖനനം നടത്തിയേ മതിയാകൂ. സമരം നടത്തുന്നവര്‍ പരിസ്ഥിതി ആഘാത പഠനത്തോട് സഹകരിക്കണം. ഖനനം സംബന്ധിച്ച വി.എസിന്റെ ലേഖനം ദോഷകരമായി കാണേണ്ടതില്ല. കാര്യങ്ങള്‍ മനസിലാക്കിയാല്‍ അദ്ദേഹം അങ്ങനെ പറയില്ല. കാര്യങ്ങള്‍ മനസിലാക്കുമ്ബോള്‍ അദ്ദേഹം തിരുത്തും. ആലപ്പാട്ടുകാര്‍ മാത്രമല്ല കരിമണല്‍ ഖനന വിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നത്. നാട്ടുകാര്‍ക്കൊപ്പം മറ്റുള്ളവരും സമരരംഗത്തുണ്ട്. അതുകൊണ്ടാകാം മലപ്പുറത്തുകാരാണ് സമരത്തിനു പിന്നിലെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞത്.
ബി.ജെ.പിയും പ്രേമചന്ദ്രനും തമ്മില്‍ രഹസ്യധാരണയുണ്ട്. യു.ഡി.എഫ് തീരുമാനത്തിനു മുമ്ബേ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

No comments