കൊല്ലത്ത് പ്രേമചന്ദ്രന്‍ തന്നെ; പ്രഖ്യാപനവുമായി ആര്‍.എസ്.പി
കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ ആർ.എസ്.പി നേതൃത്വം പ്രഖ്യാപിച്ചു. നിലവിലെ എം.പിയായ എൻ.കെ പ്രേമചന്ദ്രനാണ് സ്ഥാനാർത്ഥി. ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായ എ.എ അസീസാണ് പ്രഖ്യാപനം നടത്തിയത്. പ്രേമചന്ദ്രനെതിരേസി.പി.എം ഉയർത്തുന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ടുള്ളതാണെന്നും അസീസ് ആരോപിച്ചു. ആർ.എസ്.പിയിലും യു.ഡി.എഫിലും രണ്ട് അഭിപ്രായമില്ല. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയതിന് പിന്നിൽ പ്രേമചന്ദ്രനാണെന്ന സി.പി.എം ആരോപണം ദുഷ്ടലാക്കോടെയുള്ളതാണ്. പ്രേമചന്ദ്രനെ സംഘപരിവാർ അനുകൂലിയാക്കുന്ന സി.പി.എം നടപടികൾക്കെതിരേപാർട്ടി രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്തും. പാർട്ടി നേതാക്കൾക്ക്പുറമേയു.ഡി.എഫ് നേതാക്കന്മാരും യോഗങ്ങളിൽ പങ്കെടുക്കുമെന്നും എ.എ അസീസ് വ്യക്തമാക്കി.

No comments