Breaking News

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്‌ മഞ്ജു വാര്യര്‍ തുറന്നു പറയുന്നു


കൊച്ചി: കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന പ്രചാരണങ്ങളിലെ സത്യാവസ്ഥ തുറന്നു പറഞ്ഞ് നടി മഞ്ജുവാര്യര്‍ രംഗത്തെത്തി.​ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്‌ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് മ‌ഞ്ജുവാര്യര്‍ പ്രതികരച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ താന്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു എന്ന വാര്‍ത്തകളില്‍ സത്യമില്ല. ഒരു രാഷ്ട്രീയകക്ഷിയുടെയും ഭാഗമായി ഒരിക്കലും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും താരം പറഞ്ഞു.

ഒരു രാഷ്ട്രീയ കക്ഷിയുടെയും ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് വിധേയത്വമോ ആഭിമുഖ്യമോ പ്രകടിപ്പിക്കുന്നില്ല.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണ്. താനിപ്പോള്‍ ഹൈദരാബാദില്‍ ഷൂട്ടിംഗിലാണ് ഉളളത്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചോ, സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചോ ചര്‍ച്ച ചെയ്യാന്‍ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി.

നേരത്തെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതിലിന്റെ പ്രചാരണ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട മഞ്ജു പിന്നീട് താന്‍ വനിതാ മതിലില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് അറിയിച്ചിരുന്നു. വനിതാ മതിലിന്റെ പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാരോപിച്ചായിരുന്നു മഞ്ജു അന്ന് പിന്‍വാങ്ങിയത്.

No comments