Breaking News

മോഹന്‍ലാലിന് പത്മഭൂഷണ്‍ പുരസ്‌കാരം


ന്യൂ ഡല്‍ഹി : പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ നടന്‍ മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്ബി നാരായണനും പത്മഭൂഷണ്‍. നടന്‍ പ്രഭുദേവ, ഛായാഗ്രാഹകന്‍ കെ ജി ജയന്‍, ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദ എന്നിവര്‍ക്ക് പത്മശ്രീ. അന്തരിച്ച പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മശ്രീ പ്രഖ്യാപിച്ചു.

അതേസമയം രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന പ്രഖ്യാപിച്ചു.മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ക്കാണ് പുരസ്‍കാരം. ഇതില്‍ നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികയ്ക്കും മരണാനന്തരബഹുമതിയായാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

No comments