Breaking News

പത്മ പുരസ്‌കാരവും എം.പി.യുടെ കത്തും; വെട്ടിലായത് സെന്‍കുമാര്‍, മറുപടി പറയേണ്ടതില്ലെന്ന് ബി.ജെ.പി.


തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് പത്മഭൂഷൺ പുരസ്കാരം നൽകിയതിനെതിരേ മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ നടത്തിയ പരാമർശങ്ങളിൽ വിവാദം കത്തുന്നു. ടി.പി. സെൻകുമാർ നടത്തിയ പരാമർശങ്ങളിൽ ബി.ജെ.പി മറുപടി പറയണമെന്നും അദ്ദേഹം ബി.ജെ.പിയുമായി സഹകരിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് ഇത്തരം പ്രസ്താവനകൾ നടത്താൻ തുടങ്ങിയതെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു. എന്നാൽ ടി.പി. സെൻകുമാറിന്റെ പരാമർശങ്ങൾക്ക് ബി.ജെ.പി. മറുപടി പറയേണ്ടതില്ലെന്നായിരുന്നു പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയുടെ പ്രതികരണം. നമ്പി നാരായണനെ ശുപാർശ ചെയ്തവരാണ് ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ നമ്പി നാരായണനെ പത്മ പുരസ്കാരത്തിന് ശുപാർശ ചെയ്തത് ബി.ജെ.പി. എം.പി. രാജീവ് ചന്ദ്രശേഖറാണെന്ന വാർത്തയും പുറത്തുവന്നു. നമ്പി നാരായണനെ പുരസ്കാരത്തിന് പരിഗണിക്കണമെന്ന് നിർദേശിച്ച് രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിക്ക് അയച്ച കത്താണ് പുറത്തുവന്നത്.
        

No comments