കേരള കോണ്‍ഗ്രസ് പിളരില്ല, പാര്‍ട്ടിയില്‍ രണ്ടു ഗ്രൂപ്പുമില്ല: ജോസ് കെ.മാണി
മലപ്പുറം: കേരള കോണ്‍ഗ്രസ് -എം പിളരില്ലെന്ന് പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്മാന് ജോസ് കെ.മാണി. കേരള യാത്രയുടെ ഭാഗമായി നിലന്പൂരില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പിളരുമെന്ന തരത്തില്‍ വരുന്ന പ്രചാരണങ്ങള്‍ മാധ്യമ സൃഷ്ടിയാണ്. കേരള കോണ്‍ഗ്രസ് ലയനത്തിന് ശേഷം ആദ്യമായല്ല പാര്‍ലമെന്റിലേക്ക് രണ്ട് സീറ്റ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. രണ്ട് സീറ്റ് എന്നത് രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ ചൊവ്വാഴ്ച അവതരിപ്പിച്ചത് കെ.എം.മാണിയും പി.ജെ.ജോസഫും സംയുക്തമായാണ്.
പാര്‍ട്ടിക്കുള്ളിലെ കെട്ടുറപ്പ് ശക്തമാണെന്നതിന് ഇത് തെളിവാണ്- ജോസ് കെ.മാണി പറഞ്ഞു.
ജോസഫ് ഗ്രൂപ്പ്, മാണി ഗ്രൂപ്പ് എന്ന വ്യത്യാസം പാര്‍ട്ടിക്കകത്ത് ഇല്ലെന്നും പാര്‍ട്ടി പിളര്‍ന്ന് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫലം നിരാശയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments