Breaking News

ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെതിരെ ഹൈക്കോടതി


കൊച്ചി: ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെതിരെ ഹൈക്കോടതി. കെ എസ് ആര്‍ ടി സി പര്‍ച്ചേസില്‍ മന്ത്രി ഇടപെട്ടതിനെതിരെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. കെ എസ് ആര്‍ ടി സി ടിക്കറ്റ് മെഷീന്‍ വാങ്ങുന്നതില്‍ സ്വകാര്യകമ്ബനിക്കുവേണ്ടി മന്ത്രി ഇടപെട്ടത് എന്തിനെന്ന് കോടതി ചോദിച്ചു.

സ്വകാര്യ കമ്ബനിയെ പരിഗണിക്കണമെന്ന് എം ഡിക്ക് മന്ത്രി കത്ത് നല്‍കിയത് എന്തിനാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കരാറില്‍ മന്ത്രിയുടെ പ്രത്യേക താല്‍പര്യം എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. മൈക്രോ എഫ്‌എക്സ് എന്ന കമ്ബനിയില്‍ നിന്ന് ടിക്കറ്റ് മെഷീന്‍ വാങ്ങണമെന്നായിരുന്നു കെ എസ് ആര്‍ ടി സി എം ഡി തച്ചങ്കരിക്ക് മന്ത്രി കത്ത് അയച്ചത്.

ടിക്കറ്റ് മെഷീന്‍ വാങ്ങുന്നതിന് ടെണ്ടര്‍ നടപടികളുമായി കെ എസ് ആര്‍ ടി സി മുന്നോട്ടുപോയിരുന്നു. ഇതിനിടെ കരാറില്‍ മാറ്റമുണ്ടായതിനെത്തുടര്‍ന്ന് മൈക്രോ എഫ്‌എക്സ് കമ്ബനി പുറത്തായി. ഇതിനെതിരെയാണ് കമ്ബനി ഹൈക്കോടതിയെ സമീപിച്ചത്. കമ്ബനി കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ മന്ത്രി അവര്‍ക്ക് അനുകൂലമായി നല്‍കിയ കത്തും ഉണ്ടായിരുന്നു. ഇതോടെയാണ് കോടതിയുടെ ചോദ്യം ഉയര്‍ന്നത്. എന്നാല്‍ മന്ത്രിയുടെ കത്ത് പ്രധാന്യത്തോടെ പരിഗണിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

No comments