എരഞ്ഞോളി മൂസ മരിച്ചെന്ന വ്യാജ പ്രചരണം; മുഴപ്പിലങ്ങാട് സ്വദേശി അറസ്റ്റിൽ.
തിരുവനന്തപുരം: ഫോക് ലോർ അക്കാദമി വൈസ് ചെയർമാനും മാപ്പിളപ്പാട്ട് കലാകാരനും പിന്നണി ഗായകനുമായ എരഞ്ഞോളി മൂസ മരിച്ചെന്ന വ്യാജ പ്രചാരണത്തിൽ അറസ്റ്റ്. മുഴപ്പിലങ്ങാട് സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ ആയിരുന്നു എരഞ്ഞോളി മൂസ മരിച്ചതായി വാട്സ് ആപ്പ് പ്രചാരണം ഉണ്ടായത്.
നവ മാധ്യമങ്ങളായ ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയുമാണ് പ്രചാരണം നടന്നത്. പലരും എരഞ്ഞോളി മൂസയെ തന്നെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. പ്രചാരണം മനസിലാക്കിയ എരഞ്ഞോളി മൂസ തന്നെ താൻ ജീവനോടെയുണ്ടെന് വ്യക്തമാക്കി നവമാധ്യമങ്ങളിലൂടെ രംഗത്ത് വന്നു.
"ഞാന്‍ എരഞ്ഞോളി മൂസയാണ്. ജീവനോടു കൂടി പറയുന്നതാണ്. എന്നെപ്പറ്റിയൊരു തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. നല്ല പ്രചാരണമാണ്. അത് ഇല്ലാത്തതാണ്. തെറ്റ് ചെയ്‍തവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം..അതിനുള്ള വഴി നിങ്ങളുണ്ടാക്കണം" ഇങ്ങനെയാണ് മൂസയുടെ വീഡിയോയില്‍ പറയുന്നത്.

No comments