Breaking News

ശബരിമല വിഷയം; പ്രധാനമന്ത്രിയുടെ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘനമെന്ന് കോടിയേരി


തിരുവനന്തപുരം: ശബരിമല വിഷയ ത്തില്‍ പ്രധാനമന്ത്രി ഉന്നയിച്ച പരാമര്‍ശം ഭരണഘടനയെ വെല്ലുവിളിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പ്രധാനമന്ത്രിയുടെ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘനവും പ്രധാനമന്ത്രി പദത്തിന് യോജിക്കാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കുവാന്‍ മാത്രമാണ് ശ്രമിച്ചതെന്നും അതൊരു കുറ്റമായിട്ടാണ് പ്രധാനമന്ത്രി പറയുന്നതെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ചാണ് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചതെന്നും വിധി നടപ്പാക്കാന്‍ പാടില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാടെങ്കില്‍ എന്തു കൊണ്ടാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനോ പാര്‍ലമെന്റിലൂടെ നിയമം കൊണ്ടുവരാനോ കേന്ദ്രം ശ്രമിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മോദിയുടെ ശ്രമം. ഭരണഘടനയെ തകര്‍ക്കുക എന്ന സംഘപരിവാര്‍ അജണ്ടയുടെ വക്താവായി പ്രധാനമന്ത്രി മാറിയിരിക്കുകയാണ് , അദ്ദേഹം വ്യക്തമാക്കി.

No comments