Breaking News

അമിത് ഷായ്ക്ക് പന്നിപ്പനി


ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പന്നിപ്പനി. ഡല്‍ഹി എയിംസില്‍ അദ്ദേഹം ചികിത്സയിലാണ്. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററില്‍ സ്ഥിരീകരിച്ചത്. 'എനിക്ക് പന്നിപ്പനി ബാധ സ്ഥിരീകരിച്ചു. ചികിത്സ തുടരുകയാണ്. ദൈവാനുഗ്രഹത്താലും നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും കാരണവും വേഗം സുഖംപ്രാപിക്കാന്‍ കഴിയും'- അമിത് ഷാ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്തെത്തി. 'അമിത് ഷാ ജി പന്നിപ്പനി ബാധയെ തുടര്‍ന്ന് എയിംസില്‍ ചികിത്സയിലാണ്. അദ്ദേഹത്തോട് ആരോഗ്യനിലയെ കുറിച്ച്‌ ചോദിച്ചറിഞ്ഞു. അതിവേഗം സുഖംപ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നു' - രാജ്നാഥ് സിംഗ് കുറിച്ചു.

No comments