Breaking News

വിവിപാറ്റിലും ക്രമക്കേട് സാധ്യമാണെന്ന് 'സൈബര്‍ വിദഗ്ധന്‍


ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തിനെതിരായ ആരോപണങ്ങളെത്തുടര്‍ന്നു പ്രാബല്യത്തില്‍ വന്ന വോട്ട് രസീത് സംവിധാനത്തിലും (വിവിപാറ്റ്) ക്രമക്കേട് സാധ്യമാണെന്ന് 'സൈബര്‍ വിദഗ്ധന്‍' സയീദ് ഷുജ.

എല്ലായിടത്തും വിവിപാറ്റ് ഉപയോഗിക്കാനും അതിന്റെ കണക്കുകള്‍ ക്രോഡീകരിക്കാനും തയാറല്ലെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാടും ശ്രദ്ധേയമാണെന്നും ഷുജ പറഞ്ഞു. തന്റെ വെളിപ്പെടുത്തലുകളില്‍ കഴമ്ബില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ പറയും. എന്തു ചെയ്താലും ക്രമക്കേടു നടത്താന്‍ പറ്റാത്ത വോട്ടിങ് യന്ത്രവും ഇലക്‌ട്രോണിക്സ് കോര്‍പറേഷനില്‍ (ഇസിഐഎല്‍) തയാറാക്കിയിരുന്നു. ക്രമക്കേട് ആരോപിക്കുന്നവര്‍ക്കു മുന്നില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇതാണു പ്രദര്‍ശിപ്പിക്കാറുള്ളത്.


ക്രമക്കേട് നടത്താന്‍ സാങ്കേതിക സഹായം നല്‍കിയതു റിലയന്‍സ് കമ്യൂണിക്കേഷന്‍സാണെന്നും ഇതിനായി രാജ്യത്തിന്റെ പല ഭാഗത്തായി 9 കേന്ദ്രങ്ങളുണ്ടായിരുന്നുവെന്നും ഷുജ ആരോപിച്ചു. ഡേറ്റ എന്‍ട്രി എന്ന പേരില്‍ തങ്ങളെക്കൊണ്ടു ചെയ്യിക്കുന്നത് ക്രമക്കേടിനുള്ള കാര്യങ്ങളാണെന്ന് ഇവിടെ ജോലി ചെയ്യുന്നവര്‍ക്കു പോലും അറിയില്ലെന്നും പറഞ്ഞു.

കോണ്‍ഗ്രസിന് 2014ല്‍ 201 സീറ്റുകള്‍ നഷ്ടമായത് ക്രമക്കേട് മൂലമാണെന്നും ഷുജ വാദിക്കുന്നു. എങ്ങനെയാണ് ക്രമക്കേട് നടത്തുന്നതെന്നു കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, ആംആദ്മി പാര്‍ട്ടി നേതാക്കള്‍ തന്നോട് അന്വേഷിച്ചിരുന്നു.

No comments