‘മോദിയുമായി 43 വര്‍ഷത്തെ സൗഹൃദം, ഇതുവരെ ചായ വില്‍പ്പന നടത്തുന്നത് കണ്ടിട്ടില്ല, എല്ലാം സഹതാപം നേടിയെടുക്കാനുള്ള മോദിയുടെ തന്ത്ര’മെന്ന് തൊഗാഡിയ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി പ്രവീണ്‍ തൊഗാഡിയ. മോദിയുമായി തനിക്ക് 43 വര്‍ഷത്തെ സൗഹൃദം ഉണ്ടെന്നും എന്നാല്‍ ഒരിക്കല്‍ പോലും മോദി ചായ വില്‍ക്കുന്നതായി താന്‍ കണ്ടെട്ടില്ലെന്നുമാണ് തൊഗാഡിയ പറഞ്ഞിരിക്കുന്നത്.
ജനങ്ങളുടെ സഹതാപം നേടിയെടുക്കാനായി ചായ വില്‍പ്പനക്കാരന്‍ എന്ന ഒരു ഇമേജ് മോദി ഉണ്ടാക്കിയെടുത്തതാണ് എന്നുമാണ് തൊഗാഡിയ ആരോപിച്ചിരിക്കുന്നത്.ബിജെപിക്കോ ആര്‍എസ്എസിനോ രാമക്ഷേത്രം നിര്‍മിക്കാനുള്ള പദ്ധതി ഇല്ല. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാമക്ഷേത്രം നിര്‍മിക്കില്ലെന്ന് ആര്‍എസ്എസ് നേതാന് ഭയ്യാജി ജോഷിയും വ്യക്തമാക്കിയതാണ്.
ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് 125 കോടിയോളം വരുന്ന ഇന്ത്യക്കാരെ ഇരുട്ടിലാക്കുകയാണ് ചെയ്തത്. എന്നാല്‍ രാജ്യത്തെ ഹിന്ദുക്കള്‍ ഇപ്പോള്‍ ഉണര്‍ന്ന് കഴിഞ്ഞു.
ഫെബ്രുവരി 9 ന് ഹിന്ദുക്കളുടെ പുതിയ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അടുത്ത വര്‍ഷം തന്നെ രാമക്ഷേത്രം നിര്‍മാണം ആരംഭിക്കുമെന്നും തൊഗാഡിയ പറഞ്ഞു.
രണ്ടാം തവണ പ്രധാനമന്ത്രിയായി മോദി അധികാരത്തില്‍ എത്തിയാലും അദ്ദേഹം രാമക്ഷേത്രം നിര്‍മ്മാക്കില്ല. കാരണം രാമക്ഷേത്രം എന്നത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ജീവരക്തമാണ്.
ക്ഷേത്രം നിര്‍മിച്ചു കഴിഞ്ഞാല്‍ പിന്നെ ആര്‍എസ്എസും ബിജെപിയും ഇല്ലാതാകും. അധികാരത്തില്‍ എത്തിയാല്‍ കശ്മീരീലെ ആര്‍ട്ടിക്കിള്‍ 35 അവസാനപ്പിക്കും എന്നും തൊഗാഡിയ പറഞ്ഞു







No comments