Breaking News

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വേരറുക്കും, പ്രതിപക്ഷ ഐക്യറാലിക്ക് മറുപടിയുമായി അമിത്​ ഷാ


കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വേരറുക്കുമെന്ന് ബി.ജെ.പി ദേശീയാദ്ധ്യക്ഷന്‍ അമിത്​ ഷാ വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ മാല്‍ഡയിലെ റാലിയിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ലോക്​സഭാ തിരഞ്ഞെടുപ്പ്​ പശ്ചിമബംഗാളി​ന്റെ ഭാവി നിര്‍ണയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബോംബ്​- ആയുധ നിര്‍മാണ സ്ഥാപനങ്ങളാണ്​ ബംഗാളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്​. രവീന്ദ്രനാഥ ടാഗോറിന്റെ ഗീതങ്ങള്‍ അലയടിച്ചിരുന്ന ബംഗാളി​ന്റെ അന്തരീക്ഷത്തില്‍ ബോംബ്​ സ്​ഫോടനത്തി​ന്റെ മാറ്റൊലികളാണ്​ മുഴങ്ങുന്നത്​. പഴയ പ്രതാപത്തിലേക്ക്​ ബംഗാളിനെ മടക്കി കൊണ്ടുവരാന്‍ ബി.ജെ.പിക്ക്​ കഴിയുമെന്നും ഷാ അവകാശപ്പെട്ടു.

മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ ഐക്യ റാലിക്ക് മറുപടിയെന്നോണമാണ് ബംഗാളില്‍ ബി.ജെ.പി റാലികള്‍ സംഘടിപ്പിക്കുന്നത്.

തിരഞ്ഞെുപ്പിന് മുന്നോടിയായി നിരവധി റാലികളും യോഗങ്ങളും സംസ്ഥാനത്ത് നടത്താനാണ് പാര്‍ട്ടി തീരുമാനം

അമിത് ഷാ തുടക്കമിടുന്ന റാലികള്‍ ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങളിലും നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ദേശീയനേതാക്കള്‍ അണിനിരക്കുന്ന യോഗങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്. നാളെ ബിര്‍ ഭൂമിലും ജാര്‍ഗ്രാമിലും രണ്ട് റാലികളെ അമിത്​ ഷാ അഭിസംബോധന ചെയ്യും.

No comments