Breaking News

കേരള പുനര്‍ നിര്‍മ്മിതിക്ക് വേണ്ടത് അഞ്ച് വര്‍ഷം


തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി അഞ്ച് വര്‍ഷം വരെ വേണ്ടിവരുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ നിര്‍മ്മിക്കാനായി നാല് ലക്ഷം രൂപ വീതം നല്‍കാന്‍ സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും പണം സമാഹരിക്കും. ലൈഫ് മിഷന്‍ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന വീടുകളുടെ 13 രൂപകല്പനകള്‍ ചെയ്തിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് അത് തിരഞ്ഞെടുക്കാം. നിരവധി സംഘടനകളും വ്യക്തികളും വീടുകള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. സഹകരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ധനസഹായമുപയോഗിച്ച്‌ 2000 കെയര്‍ഹോമുകള്‍ നിര്‍മ്മിക്കും.

ഭൂമി പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് മൂന്ന് സെന്റ് ഭൂമി വാങ്ങാന്‍ ധനസഹായം നല്‍കും.

10,000 രൂപ 6.87 ലക്ഷം പേര്‍ക്ക്

പ്രളയബാധിത പ്രദേശങ്ങളില്‍ താമസിക്കുന്ന 6.87 ലക്ഷം പേര്‍ക്ക് പ്രളയാനന്തരം പതിനായിരം രൂപയുടെ ഒറ്റത്തവണ സഹായം നല്‍കി.

No comments