തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യോഗി ആദിത്യനാഥ് കേരളത്തിലേക്ക്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലേക്ക്. പത്തനംതിട്ടയില്‍ നടക്കുന്ന ബിജെപി പൊതു സമ്മേളനത്തില്‍ ആദിത്യനാഥ് പങ്കെടുക്കും. ഫെബ്രുവരി 12നാണ് സമ്മേളനം. രണ്ടാഴ്ചയ്ക്കിടെ രണ്ട് തവണ മോദി കേരളം സന്ദര്‍ശിച്ചിരുന്നു.
സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്. പ്രധാനഘടകകക്ഷി ബിഡിജെഎസ്സുമായുള്ള സീറ്റ് വിഭജന തര്‍ക്കമാണ് ഒരു പ്രശ്നം. ആറ് ചോദിച്ചെങ്കിലും പരമാവധി നാല് സീറ്റേ കൊടുക്കാന്‍ കഴിയൂ എന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. നാളെ ചേരുന്ന ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി തര്‍ക്കം ചര്‍ച്ച ചെയ്യും.

No comments