Breaking News

തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നു..

തിരുവനന്തപുരം: ഒരിക്കലും സാധ്യമാകില്ലെന്ന് വിലയിരുത്തിയ തീരദേശ ഹൈവേ നിര്‍മ്മാണം ഫെബ്രുവരിയില്‍ തുടങ്ങും. വിപുലമായ ഗതാഗതസൗകര്യത്തിനൊപ്പം തീരസമ്പദ്ഘടനയില്‍ വന്‍മാറ്റത്തിനും വഴിയൊരുക്കുന്നതാണ് പദ്ധതി. ആദ്യഘട്ട ടെന്‍ഡര്‍ നടപടി ഈ ആഴ്ചയാണ്.

നടക്കാന്‍ ഒരു പ്രതീക്ഷയുമില്ലാതിരുന്ന പദ്ധതിയാണ് 25 വര്‍ഷത്തിനുശേഷം കിഫ്ബിയിലൂടെ യാഥാര്‍ഥ്യമാകുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ തീരദേശജനതയുടെ ജീവിതനിലവാരം വലിയതോതില്‍ ഉയരും. കൂടാതെ മനോഹരമായ ബീച്ചുകളെ ബന്ധിപ്പിച്ചുള്ള പാത ടൂറിസത്തിനും പുത്തന്‍ ഉണര്‍വ്വേകും. തീരദേശ ഹൈവേ നിര്‍മ്മാണ ചുമതല കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ്.

പദ്ധതിയക്കായുള്ള ആശയം രൂപപ്പെടുന്നത് 1993ല്‍ നാറ്റ്പാകിന്റെ പഠനത്തിലാണ്. കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി (കിഫ്ബി)യുടെ പ്രവര്‍ത്തന വിപുലീകരണം പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പാക്കി. 2017 ജൂലൈയില്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ഇതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. റോഡ് നിര്‍മ്മാണത്തില്‍ കിഫ്ബി മാര്‍ഗനിര്‍ദേശങ്ങളും പാലിക്കും

No comments