Breaking News

കേരളത്തിൽ പിണറായിയുടെ ഏകാധിപത്യം: കെ.സുധാകരൻ


കണ്ണൂർ ∙ പിണറായി വിജയന്റെ ഏകാധിപത്യ ഭരണമാണു കേരളത്തിൽ നടക്കുന്നതെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്എസ്എസ്ടിഎ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എം.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാബുജി വർഗീസ്, കെ.കുഞ്ഞിക്കൃഷ്ണൻ, കോശി മാത്യു, ആർ.രാജീവൻ എന്നിവർ പ്രസംഗിച്ചു.

സുഹൃദ്സമ്മേളനം കെ.എം.ഷാജി എംഎൽഎയും വിദ്യാഭ്യാസ സമ്മേളനം ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും യാത്രയയപ്പ് സമ്മേളനം സംഘടനയുടെ ഉപദേശകസമിതി ചെയർമാൻ സി.ജോസുകുട്ടിയും ഉദ്ഘാടനം ചെയ്തു. നിസാർ ചേലേരി, അനിൽ എം. ജോർജ്,  ഡോ.എസ്.എൻ.മഹേഷ് ബാബു, പി.ശശിധരൻ, ടി.വിജയൻ, അയിര സുനിൽകുമാർ, എം.സന്തോഷ് കുമാർ, കെ.സനോജ്, ടി.എസ്.ഡാനിഷ്, പി.കെ.പ്രദീപ്കുമാർ, കോശി മാത്യു, രാജൻ തോമസ് ,  ലൗലി ജോസഫ്, ഡോ.കെ.കെ.ഷാജി, ആർ.വിജയൻ പിള്ള, പി.കെ.രാജരാജൻ, സി.ദീപക് എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഇന്നു സമാപിക്കും.

No comments