Breaking News

"കര്‍ണാടകയില്‍ റിസോര്‍ട്ടില്‍ താമസിക്കുന്ന എം.എല്‍.എമാര്‍ തമ്മില്‍ അടിപിടി" - സത്യാവസ്ഥ ഇതാണ്..

കര്‍ണാടകയില്‍ റിസോര്‍ട്ടില്‍ താമസിക്കുന്ന എം.എല്‍.എമാര്‍ തമ്മില്‍ അടിപിടിയുണ്ടായെന്ന വാര്‍ത്ത നിഷേധിച്ച്‌ കോണ്‍ഗ്രസ്.  ആനന്ദ് സിംഗിനെ നെഞ്ചുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു.

ബിഡദിയിലെ റിസോര്‍ട്ടില്‍ കഴിയുന്ന രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായെന്നായിരുന്നു റിപ്പോര്‍ട്ട്. ജെ.എന്‍ ഗണേഷ്, ആനന്ദ് സിംഗ് എന്നിവര്‍ തമ്മിലാണ് ഇന്ന് പുലര്‍ച്ചെ വാക്കേറ്റമുണ്ടായത്.

ആനന്ദ് സിംഗ് ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടി. വാക്കേറ്റത്തിനിടെ കുപ്പിയെടുത്ത്ത ലയ്ക്കടിക്കുകയായിരുന്നെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തത്.

ഗണേഷ് ബി.ജെ.പിയുമായി സഹകരിക്കുന്നു എന്ന ആനന്ദ് സിംഗിന്റെ ആരോപണത്തെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായതെന്നാണ് അഭ്യൂഹം.

റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാരുമായി കെ.സി വേണുഗോപാല്‍ ഇന്ന് പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

No comments