Breaking News

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് പിടിച്ചടക്കാന്‍ മുകേഷ് അംബാനിയുടെ പുതിയ പദ്ധതി


മുംബൈ: ഇന്ത്യന്‍ ഇ കൊമേഴ്സ് വിപണി കീഴടക്കാന്‍ റിലയന്‍സ് എത്തുന്നു. ചെനീസ് ഇ കൊമേഴ്സ് രാജാക്കന്‍മാരായ ആലിബാബയുടെ മാതൃകയിലൊരുങ്ങുന്ന പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ ഇന്ത്യന്‍ ഓണ്‍ലൈന്‍ ചില്ലറ വില്‍പ്പന രംഗത്ത് മല്‍സരം കടുക്കും. റിലയന്‍സ് റീടെയ്ല്‍, റിലയന്‍സ് ജിയോ, ഇന്‍ഫോകോം എന്നീ കമ്ബനികള്‍ സംയുക്തമായിട്ടായിരിക്കും പുതിയ ഇ കോമേഴ്സ് പ്ലാറ്റ്ഫോം ആരംഭിക്കുക. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗുജറാത്തിലാണ് ഈ സേവനം ആദ്യം ലഭ്യമാകുക. അഹമ്മദാബാദില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് എന്ന നിക്ഷേപ സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്.

2 ലക്ഷം വ്യാപാരികളെ കോര്‍ത്തിണക്കി കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.ഓണ്‍ലൈനിലെയും ഓഫ്ലൈനിലെയും മികച്ച ഷേപ്പിങ് അനുഭവങ്ങള്‍ സംയോജിപ്പിച്ചു കൊണ്ടുളള സംരംഭമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

No comments