കാസര്‍കോഡ് എ പി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് പരിഗണനയില്‍, പി കരുണാകരന്‍ എം പി മത്സരിച്ചേക്കില്ല..!
കണ്ണൂര്‍: ഒരിടക്കാലത്തിന് ശേഷം മും എംപി എ പി അബ്ദുള്ളക്കുട്ടി വീണ്ടും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമാകുന്നു. ഏതാനും നാളുകളായി കണ്ണൂരില്‍ കെ സുധാകരനുമായി തെറ്റി സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന അബ്ദുള്ളക്കുട്ടി.
ഇത്തവണ കണ്ണൂര്‍, കാസര്‍കോഡ് മണ്ഡലങ്ങളിലെക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നതായാണ് സൂചന.
കാസര്‍കോഡ് കഴിഞ്ഞ തവണ മത്സരിച്ച ടി സിദ്ദിഖ് വയനാട്ടിലേക്ക് മാറിയാല്‍ ഇവിടെ അബ്ദുള്ളക്കുട്ടിക്ക് നറുക്ക് വീണേക്കും. കണ്ണൂരിലേക്കും അബ്ദുള്ളക്കുട്ടിയുടെ പേര് പരിഗണനയിലുണ്ട്.
എസ് എഫ് ഐ നേതാവായിരിക്കെ കണ്ണൂരില്‍ നിന്നും രണ്ടു തവണ ലോക്സഭയിലെത്തിയ നേതാവാണ് അബ്ദുള്ളക്കുട്ടി.
കാസര്‍കോട്ടെയും കണ്ണൂരിലെയും രാഷ്ട്രീയ സമവാക്യങ്ങള്‍ അബ്ദുള്ളക്കുട്ടിക്ക് അനുകൂലമാണ്. സി പി എമ്മില്‍ നിന്നെത്തുന്ന നേതാക്കളെ കോണ്‍ഗ്രസ് കാര്യമായി പരിഗണിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്.
അടുത്തിടെ സി പി എമ്മില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ നേതാക്കളൊക്കെ ഒന്നുകില്‍ മടങ്ങിപ്പോകുകയോ അല്ലെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കുകയോ ചെയ്തിരുന്നു.
അബ്ദുള്ളക്കുട്ടി എം എല്‍ എ ആയിരിക്കെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പരസ്യമായി മര്‍ദ്ദിക്കുകയും അവഹേളിക്കുകയും ചെയ്തിട്ടും കോണ്‍ഗ്രസില്‍ നിന്നും വേണ്ടത്ര സംരക്ഷണം ഉണ്ടായില്ലെന്ന പരാതി ആയിരുന്നു അദ്ദേഹത്തിന്.
ഒടുവില്‍ അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ നിന്നും താമസം മാറുകപോലും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിലുള്ള അബ്ദുള്ളക്കുട്ടിക്ക് കാര്യമായ പരിഗണന നല്‍കാന്‍ ആലോചിക്കുന്നത്.
കണ്ണൂരിനേക്കാള്‍ അബ്ദുള്ളക്കുട്ടിക്ക് താല്പര്യം കാസര്‍കോഡാണ്.
ഇവിടെ മുന്‍ എം എല്‍ എയും ജില്ലാ സെക്രട്ടറിയുമായ കെ പി സതീശ് ചന്ദ്രന്‍ സി പി എം സ്ഥാനാര്‍ഥിയാകുമെന്നാണ് കരുതുന്നത്.
വി പി മുസ്തഫയുടെ പേരും പരിഗണനയിലുണ്ട്. സിറ്റിംഗ് എംപി പി കരുണാകരന്‍ വീണ്ടും മത്സരിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ബി ജെ പിയില്‍ നിന്നും കെ സുരേന്ദ്രന്‍റെ പേരിനാണ് മുന്‍തൂക്കം.

No comments