ചൈത്രയെ മാറ്റിയ നടപടി പ്രതിഷേധാര്‍ഹം: ചെന്നിത്തല
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ സംഭവത്തിലെ പ്രതികളെ പിടികൂടുന്നതിനായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡപ്യൂട്ടി കമ്മിഷണര്‍ ചൈത്ര തെരേസ ജോണിനെതിരായ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും ചെന്നിത്തല പ്രതികരിച്ചു. സര്‍ക്കാര്‍ ഗുണ്ടകളെ എത്രമാത്രം സംരക്ഷിക്കുന്നുവെന്നതിന് ഉത്തമ ഉദാഹരണമാണ് ഇന്നലെ നടന്ന സംഭവമെന്നും അദ്ദേഹം പറഞ്ഞു. ചൈത്ര തെരേസ ജോണിനെ സാമാന്യ മര്യാദ പോലും കാണിക്കാതെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

No comments