Breaking News

തനിക്കെതിരെ തെളിവുണ്ടെങ്കില്‍ പുറത്തുവിടാന്‍ സെന്‍കുമാറിനെ വെല്ലുവിളിച്ച്‌ നമ്ബി നാരായണൻ


തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തനിക്കെതിരെ തെളിവുകളുണ്ടെങ്കില്‍ മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ അത് പുറത്തുവിടണമെന്ന് നമ്ബി നാരായണന്റെ മറുപടി. ഇത്രയും പ്രമാദമായ കേസില്‍ തനിക്കെതിരെ തെളിവുകളുണ്ടെങ്കില്‍ അത് ടി.പി.സെന്‍കുമാര്‍ കോടതിയില്‍ ഹാജരാക്കണം. അല്ലാതെ അവ വച്ചിരിക്കുന്നത് കോടതി അലക്ഷ്യമാമെന്നും നമ്ബി നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

പദ്മഭൂഷണ്‍ ലഭിക്കാന്‍ തനിക്ക് അര്‍ഹതയില്ലെന്ന് പറഞ്ഞ സെന്‍കുമാറിനോട് സഹതാപം മാത്രമേ തോന്നുന്നുള്ളൂ എന്നും നമ്ബി നാരായണന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ എവിടെപ്പോയാലും സെന്‍കുമാറിന് വോട്ട് കിട്ടില്ല. വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പ്രതികരിക്കാത്തത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്ബി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നെന്നും ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും അദ്ദേഹം രാജ്യത്തിന് നല്‍കിയിട്ടില്ലെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞിരുന്നു. ആരാണ് ഇദ്ദേഹത്തെ ഇതിനായി ശുപാര്‍ശ ചെയ്തത്. അവര്‍ തന്നെ ഇതില്‍ വിശദീകരണം നല്‍കണമെന്നും ടി.പി സെന്‍കുമാര്‍ ആവശ്യപ്പെട്ടു. ഈ പരാമര്‍ശത്തിലാണ് നമ്ബി നാരായണന്റെ പ്രതികരണം.

No comments