Breaking News

നരേന്ദ്ര മോദി വാരണാസിയില്‍ തന്നെ മത്സരിക്കും.... പോരാട്ടം പ്രിയങ്കാ ഗാന്ധിയുമായി!!


ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണയും വാരണാസിയില്‍ നിന്ന് തന്നെ മത്സരിക്കും. കോണ്‍ഗ്രസ് കിഴക്കന്‍ യുപിയുടെ ചുമതലയില്‍ പ്രിയങ്കാ ഗാന്ധിയെ നിയമിച്ചതിന് പിന്നാലെയാണ് ഇക്കാര്യം ബിജെപി വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. നേരത്തെ മോദി വാരണാസിയില്‍ നിന്ന് മാറി ഒഡീഷയിലെ പുരിയില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം എസ്പി ബിഎസ്പി സഖ്യത്തെ ഇവിടെ മോദിക്ക് നേരിടേണ്ടി വരും. നിരവധി വികസന പ്രവര്‍ത്തികള്‍ അദ്ദേഹം ഇവിടെ നടത്തിയിട്ടുണ്ട്. ആകെയുള്ള ആശങ്ക മോദിയുടെ പ്രതിച്ഛായ അഞ്ച് വര്‍ഷം മുമ്ബുള്ള അതേ അളവില്‍ തന്നെയാണോ എന്നത് മാത്രമാണ്.

എന്നാല്‍ ഇവിടെ ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസും പ്രതിപക്ഷ മഹാസഖ്യവും നിര്‍ത്താന്‍ ഉദ്ദേശിക്കുന്നത്.

ബിഎസ്പി സ്വന്തം സ്ഥാനാര്‍ത്ഥിയെയാണ് ഇവിടെ നിര്‍ത്തുകയെന്നാണ് സൂചന. അതേസമയം കോണ്‍ഗ്രസ് തങ്ങളുടെ ദേശീയ നേതൃത്വത്തിലെ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ അണിനിരത്തും. അതേസമയം നേരത്തെ ഒഡീഷയില്‍ ബിജെപിയെ വളര്‍ത്താന്‍ മോദി ലക്ഷ്യമിടുന്നുണ്ടായിരുന്നു. അദ്ദേഹം പുരിയില്‍ നിന്ന് മത്സരിക്കുന്നത് ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ വാരണാസി ബിജെപിയുടെ സുരക്ഷിത കോട്ടയാണെന്ന് മോദി വിലയിരുത്തുന്നു. ഇത്തവണ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് ബിജെപി കാണുന്നത്.

രാജ്യത്ത് രാഹുല്‍ മാജിക്കില്ല.... ബീഹാറിലും ഗുജറാത്തിലും ബിജെപി തൂത്തൂവാരുമെന്ന് എബിപി സര്‍വേ!!

No comments