പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമോ? സുരേഷ്ഗോപി തുറന്നുപറയുന്നു
തിരുവനന്തപുരം: വരുന്ന പാര്‍ലമന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സുരേഷ്ഗോപി. തന്റെ സ്ഥാനാര്‍ത്ഥിത്തെക്കുറിച്ച് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് സുരേഷ്ഗോപി എം.പി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബി.ജെ.പിയുടെ കേന്ദ്രനേതൃത്വമാണ്. ഇതു സബംന്ധിച്ച് യാതൊരു നിര്‍ദ്ദേശവും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരേഷ്ഗോപിയുടെ പ്രതികരണം.
നരേന്ദ്രമോദിയാണു തന്റെ നേതാവ്. നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍.
സന്തോഷ് എന്നിവരാണ് സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് തീരുമാനമെടുക്കണ്ടവര്‍. മത്സരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടാല്‍ അതനുസരിച്ചു തീരുമാനമെടുക്കും. ഇതുവരെ ഒരു നിര്‍ദേശവും തനിക്കു കിട്ടിയിട്ടില്ല- സുരേഷ്ഗോപി പറഞ്ഞു.
രാജ്യസഭാ എം.പിയായി 2022 വരെ കാലാവധിയുണ്ട്. അതുവരെയുള്ള വികസനപദ്ധതികളുടെ ശുപാര്‍ശ തയ്യാറാക്കി കേന്ദ്രത്തിനു സമര്‍പ്പിച്ചു കഴിഞ്ഞു. ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ വികസന പദ്ധതികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും സുരേഷ് ഗോപി എം.പി. പറഞ്ഞു.

No comments