കർണാടകയിൽ മൂന്നിന് പകരം പത്ത് ബിജെപി എംഎൽഎ മാരെ സ്വന്തം പാളയത്തിലെത്തിക്കാൻ കോൺഗ്രസ്
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ അടര്‍ത്തിയെടുക്കുന്ന ഓപ്പറേഷന്‍ താമരയുമായി ബി.ജെ.പി. മന്ത്രിസഭാ പുനസംഘടനയില്‍ രണ്ട് കോണ്‍ഗ്രസ് മന്ത്രിമാരെ മാറ്റിയതിലെ അതൃപ്തി മുതലെടുത്താണ് ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമര.
മുന്‍ മന്ത്രിയടക്കം കോണ്‍ഗ്രസിന്റെ മൂന്ന് എം.എല്‍.എമാര്‍ മുബൈയിലെ ബി.ജെ.പി ക്യാമ്ബിലാണ്. കര്‍ണാടകയില്‍ നിന്നും കടത്തികൊണ്ടുപോയ ഇവരെ മുംബൈയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന വിവരം കോണ്‍ഗ്രസ് മന്ത്രിയും കര്‍ണാടകയില്‍ ബി.ജെ.പി തന്ത്രം പൊളിച്ച് കോണ്‍ഗ്രസ് ജെ.ഡിഎസ് സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍കൈയ്യെടുത്ത ആളുമായ ഡി.കെ ശിവകുമാര്‍ തന്നെ സ്ഥിരീകരിച്ചു.
കര്‍ണാടകയില്‍ 104 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ മാറ്റി നിര്‍ത്താന്‍ 78 എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി സഖ്യസര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
37 എം.എല്‍.എമാര്‍ മാത്രമായിരുന്നു ജെഡിഎസിന് ഉണ്ടായിരുന്നത്.
കര്‍ണാടകയിലെ മന്ത്രി സഭാ പുനസംഘടനയില്‍ കോണ്‍ഗ്രസ് മന്ത്രിമാരായ മുനിസിപ്പല്‍ ഭരണകാര്യ മന്ത്രി രമേശ് ജാര്‍ഖിഹോളി, വനം മന്ത്രി ആര്‍. ശങ്കര്‍ എന്നിവര്‍ക്ക് മന്ത്രി സ്ഥാനം നഷ്ടമായിരുന്നു.
ഇതില്‍ ആര്‍. ശങ്കര്‍ ബി.ജെ.പി പാളയത്തിലാണെന്നാണ് സൂചന.
മന്ത്രിസഭാപുനസംഘടനയില്‍ കോണ്‍ഗ്രസിലും ജെ.ഡി.എസിലും അതൃപ്തി പുകയുന്നുണ്ട്. അതൃപ്തിയുള്ള എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ച് ഭരണം അട്ടിമറിക്കാനുള്ള ഓപ്പറേഷനാണ് ബി.ജെ.പി കേന്ദ്രത്തില്‍ നടക്കുന്നത്.
ബി.ജെ.പിക്ക് ഭരണം നേടിക്കൊടുക്കാന്‍ ഖനി മാഫിയായ ബെല്ലാരി ബ്രദേഴ്‌സും രംഗത്തുണ്ട്.
കര്‍ണാടക സഖ്യസര്‍ക്കാരിനെ താഴെ ഇറക്കാന്‍ ബി.ജെ.പി ഓപ്പറേഷന്‍ താമര പ്രയോഗിക്കുകയാണെന്ന ഡി.കെ ശിവകുമാറിന്റെ പ്രഖ്യാപനം ഗൗരവത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണുന്നത്.
എം.എല്‍.എമാര്‍ക്ക് മറുകണ്ടം ചാടാന്‍ എത്ര കോടികളാണ് വാഗ്ദാനം ചെയ്തതെന്ന് അറിയിലില്ലെന്നും ഡി.കെ വ്യക്തമാക്കിയിട്ടുണ്ട്.
കര്‍ണാടകയില്‍ ഭരണമാറ്റമുണ്ടായാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്. ബി.ജെ.പി കേന്ദ്ര നേതൃത്വവും കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമരക്ക് പച്ചക്കൊടി കാട്ടിയിട്ടുണ്ട്.
കര്‍ണാടകയില്‍ നിന്നും റാഞ്ചുന്ന കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് മുംബൈയില്‍ താവളമൊരുക്കി മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാരും ഓപ്പറേഷന്റെ ഭാഗമാകുന്നുണ്ട്.
കര്‍ണാടകയില്‍ ഭരണം നഷ്ടമായാല്‍ കോണ്‍ഗ്രസിന് അത് ദേശീയതലത്തില്‍ കനത്ത തിരിച്ചടിയാകും.

No comments