Breaking News

മോദി സര്‍ക്കാരിന്റെ ജനപ്രിയ ബഡ്‌ജറ്റ്, അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി അടയ്‌ക്കേണ്ട


ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിനെ മുന്‍നിറുത്തി വന്‍ പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബഡ്‌ജറ്റ്. ആദായ നികുതി നല്‍കേണ്ട വരുമാന പരിധി ഉയര്‍ത്തിയതാണ് ബഡ്‌ജറ്റിലെ ഏറ്റവും വലിയ പ്രത്യേകത. അടുത്തവര്‍ഷം മുതല്‍ ആദായനികുതി നല്‍കാനുള്ള വാര്‍ഷിക വരുമാന പരിധി 5 ലക്ഷമാക്കി ഉയര്‍ത്തി. നിലവിലേത് 2.5 ലക്ഷം രൂപയാണ്. നിരക്ക് ഉയര്‍ത്തുന്നതോടുകൂടി മൂന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.ആദായ നികുതി പരിധി ഉയര്‍ത്തണമെന്നത് മദ്ധ്യവര്‍ഗത്തിന്റെ ഒരു ദീര്‍ഘകാല ആവശ്യമായിരുന്നു.സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000 രൂപയാക്കി ഉയര്‍ത്തി. ഇളവുകള്‍ ചേരുമ്ബോള്‍ ഫലത്തില്‍ പരിധി 6.5 ലക്ഷമായി ഉയരും.

മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍

 സിനിമയുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി

ജി.എസ്.ടി വരുമാനം 97,100 കോടി.


അഞ്ച് കോടിയിലധികം വിറ്റുവരുവുള്ളവര്‍ക്ക് മൂന്നുമാസത്തിലൊരിക്കല്‍ റിട്ടേണ്‍ നല്‍കിയാല്‍ മതി

ജി.എസ്.ടി ഇളവുകള്‍ 35 ലക്ഷം ചെറുകിട വ്യാപാരികള്‍ക്ക് സഹായകമാകും

6,900 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി

50,000 കോടിയുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു

കള്ളപ്പണ വിരുദ്ധ നടപടികള്‍ വിജയം, ശക്തം

കള്ളപ്പണ വിരുദ്ധ നടപടികളിലൂടെ 1.30 ലക്ഷം കോടിയുടെ അധിക നികുതി വരുമാനം

വിദേശത്തുള്ള 16,000 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു

അഞ്ച് വ‌ര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്ബദ് ഘടനയുടെ മൂല്യം അഞ്ച് ട്രില്യന്‍ ഡോളറാകും, 8വര്‍ഷം കൊണ്ട് പത്ത് ട്രില്യന്‍ ഡോളറാകും

No comments