Breaking News

ഇടക്കാല ബജറ്റ്​ പൊതുതെരഞ്ഞെടുപ്പ്​ ലക്ഷ്യം വെച്ചുള്ളത്; മന്‍മോഹന്‍ സിങ്​.


ന്യൂഡല്‍ഹി: ​കേന്ദ്ര സര്‍ക്കാറി​​െന്‍റ ഇടക്കാല ബജറ്റ്​ പൊതുതെരഞ്ഞെടുപ്പ്​ ലക്ഷ്യം വെച്ചുള്ളതാണെന്ന്​ മുന്‍ പ്രധാനമന്ത്രിയും സാമ്ബത്തിക വിദഗ്​ധനുമായ ഡോ. മന്‍മോഹന്‍ സിങ്​. ഇടത്തരക്കാര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും വാരിക്കോരി നല്‍കിക്കൊണ്ടാണ്​ കേന്ദ്രസര്‍ക്കാര്‍ ബജറ്റ്​ അവതരിപ്പിച്ചത്​. കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പ്​ മുന്നില്‍ കണ്ടുള്ളത്​ മാത്രമാണെന്നും മന്‍മോഹന്‍ സിങ്​ ആരോപിച്ചു.

അതേസമയം, ജനങ്ങള്‍ക്ക്​ വേണ്ടിയുള്ള ജനകീയ ബജറ്റാണിതെന്ന്​ കേന്ദ്രമന്ത്രി സുരേഷ്​ പ്രഭു പറഞ്ഞു. വരാനിരിക്കുന്ന ബജറ്റി​​െന്‍റ ട്രെയ്​ലറാണ്​ ഇടക്കാല ബജറ്റെന്ന്​ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്​ കണ്ണന്താനം വ്യക്​തമാക്കി.

ഇൗ ബജറ്റ്​ വോട്ട്​ ഒാണ്‍ അക്കൗണ്ട്​ അല്ല മറിച്ച്‌​ വോട്ടിനു വേണ്ടിയുള്ള അക്കൗണ്ടാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ പി. ചിദംബരം വിമര്‍ശിച്ചു.

No comments