Breaking News

ചാവേര്‍ ബോംബാക്രമണത്തെ അപലപിച്ച്‌ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും


ലക്‌നൗ: പുല്‍വാമയില്‍ സി ആര്‍ പി എഫ് വാഹനവ്യൂഹനത്തിന് നേരെ നടന്ന ബോംബാക്രമണത്തെ അപലപിച്ച്‌ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും. കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിനൊപ്പമാണ് തങ്ങളെന്നും ഭീകരാക്രമണത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉറിക്കും പത്താന്‍ കോട്ടിനും ശേഷം ഇപ്പോള്‍ പുല്‍വാമ യിലും ഭീകരാക്രമമണം ഉണ്ടായി. ഭാവിയില്‍ ഇത് ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഇന്ന് വൈകുന്നേരമാണ് സി ആര്‍ പി എഫ് വാഹനവ്യൂഹനത്തിന് നേരെ ചാവേര്‍ ആക്രമണമുണ്ടായത്. 30 ജവാന്‍മാര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

No comments