പുൽവാമയിൽ ഭീകരാക്രമണം: ജവാൻമാർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരുക്ക്
പുൽവാമ: കാശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടു. 20 ജവാൻമാർ കൊല്ലപ്പെട്ടതായി സി ആർ പി എഫ് കൺട്രോൾ റൂം സ്ഥിരീകരിച്ചു.
40 പേർക്ക് പരുക്ക്. സിആർപിഎഫിന്റെ വാഹനം കടന്നുപോകുന്ന വഴിയിൽ ഭീകരർ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്.
ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോയ വാഹനമാണ് പൊട്ടി തെറിച്ചത്. 2500 ഓളം സൈനികർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

No comments