Breaking News

'തനിക്കെതിരെ വ്യാജ പ്രചാരണം; ആൾകൂട്ട ആക്രമണത്തിന് സമാനമായ അവസ്ഥ'; മഞ്ഞപ്പടയ്‌ക്കെതിരെ സി കെ വിനീത്

കൊച്ചി: കേരള ബ്ലാസ്റ്റേ‌ഴ്‌സിന്‍റെ ഔദ്യോഗിക ആരാധകക്കൂട്ടമായ മഞ്ഞപ്പടയ്‌ക്കെതിരെ പൊലിസില്‍ പരാതിയുമായി സൂപ്പര്‍ താരം സി കെ വിനീത്.
തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്നും താന്‍ ബോൾബോയിയെ അസഭ്യം പറഞ്ഞെന്ന കള്ളം പ്രചരിപ്പിക്കുന്നതായും പരാതിയില്‍ സി കെ വിനീത് വിശദമാക്കുന്നു.

മഞ്ഞപ്പടയിലെ ചില ഭാരവാഹികളാണ് ഇതിന് പിന്നിൽ. ആൾകൂട്ട ആക്രമണത്തിന് സമാനമായ അവസ്ഥയാണ് നിലവില്‍ താന്‍ നേരിടുന്നത്. തന്‍റെ കരിയർ നശിപ്പിക്കാനുള്ള നീക്കമാണിത്.
ഇനി സഹിക്കാനാവില്ല എന്നതിനാലാണ് പൊലീസില്‍ പരാതി നല്‍കുന്നത്. കണക്കുകളില്‍ മാത്രമാണ് മഞ്ഞപ്പട മുന്നിൽ. ബോൾബോയിയോടുള്ള സമീപനത്തിൽ മഞ്ഞപ്പട മോശമാണെന്നും സി കെ വിനീത് പറഞ്ഞു.

മിക്ക ബ്ലാസ്റ്റേ‌ഴ്‌സ് താരങ്ങൾക്കും പരാതിയുണ്ടെന്നും വിനീത് വെളിപ്പെടുത്തി.
ബ്ലാസ്റ്റേഴ്‌സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും അവധി കഴിഞ്ഞ് വന്നപ്പോഴേക്കും തന്നെ ചെന്നൈയിന്‍ എഫ്‌സിക്ക് കൈമാറുകയായിരുന്നെന്നും സി കെ വിനീത് വ്യക്തമാക്കുന്നു.
ലോണില്‍ ചെന്നൈയിന്‍ എഫ്‌സിയിലാണ് വിനീത് ഇപ്പോള്‍ കളിക്കുന്നത്. 

No comments