Breaking News

കാസര്‍ഗോഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി..


കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്ലിയോട് സ്വദേശി കൃപേശ് ആണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ഒരാള്‍ക്ക് കൂടെ വെട്ടേറ്റു. ഒരാള്‍ക്ക് കൂടെ വെട്ടേറ്റു. ശരത് ലാല്‍ എന്ന ജോഷിക്കാണ് വെട്ടേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. ജോഷിയെ മംഗലാപുരം ആശുപത്രിക്കു മാറ്റി. മൂന്നംഗ സംഘമാണ് ഇരുവരെ ആക്രമിച്ചത്.

നേരത്തെ സ്ഥലത്ത് സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഎം ആണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.


No comments