മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് കെ സുരേന്ദ്രന്‍ പിന്മാറുന്നു
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് പി.ബി അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ നിന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ പിന്മാറുന്നു. ഹര്‍ജി പിന്‍വലിക്കാന്‍ സന്നദ്ധമാണെന്ന് സുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിക്കും. ഇനി മഞ്ചേശ്വരത്ത് മത്സരിക്കേണ്ടെന്നാണ് സുരേന്ദ്രന്റെ തീരുമാനം.
ഹര്‍ജി തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി സുരേന്ദ്രനോട് ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്നാരോപിച്ചാണ് മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും സംസ്ഥാന സെക്രട്ടറിയുമായ കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. മഞ്ചേശ്വരം എംഎല്‍എയായിരുന്ന അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് നേടിയിട്ടുണ്ടെന്നും 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.ഇതിനിടെയാണ് എതിര്‍കക്ഷിയായ എംഎല്‍എ അബ്ദുള്‍ റസാഖ് മരിച്ചത്.

No comments