Breaking News

കാസർകോട്ടെ സിപിഎം കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക ഹർത്താൽ

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ആണ് പ്രസ്താവനയിലൂടെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്..

പ്രസ്താവനയുടെ പൂർണ രൂപം..

"അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ISIS ന്റെ കേരള പതിപ്പായി സിപിഎം മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകം.

അതിദാരുണവും, പൈശാചികവുമായ സിപിഎം കൊലപാതകത്തിൽ  പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ഇന്ന് തിങ്കളാഴ്ച്ച(18/02/2019) രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സമാധാനപരമായി ഹർത്താൽ ആചരിക്കാൻ യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്യുന്നു.

 സി.പി.എം കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധ സമരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഒരിടത്തും അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പ്രത്യേകം അറിയിക്കുന്നു.

ഡീൻ കുര്യാക്കോസ്,
യൂത്ത് കോൺഗ്രസ് പ്രസിഡന്റ്."

No comments