കേബിള്‍ ടിവി, ട്രായ് മാറ്റങ്ങള്‍ക്ക് സ്റ്റേയില്ലെന്ന് ഹൈക്കോടതി
ന്യൂഡല്‍ഹി: ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദേശപ്രകാരം കേബിള്‍ ടിവി സര്‍വീസുകളിലും ഡിടിഎച്ച് സേവനങ്ങളിലും ഇന്ന് മുതല്‍ നടപ്പാക്കുന്ന മാറ്റങ്ങള്‍ക്ക് സ്റ്റേയില്ല. മാറ്റങ്ങളില്‍ ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്നും നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം ഇന്റര്‍നെറ്റ് കേബിള്‍ ഡിസ്ട്രിബ്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തീരുമാനം.
വരിക്കാര്‍ക്ക് സൗജന്യ ചാനലുകള്‍ക്കു പുറമെ മറ്റ് ചാനലുകള്‍ പണം നല്‍കി തെരഞ്ഞെടുക്കണമെന്ന തീരുമാനമാണ് ഇന്ന് മുതല്‍ സര്‍വീസുകളില്‍ നടപ്പാക്കുന്നത്. ഇക്കാര്യത്തില്‍ മതിയായ ബോധവല്‍ക്കരണം നടക്കാത്തതിനാല്‍ വരിക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
മാറ്റം നടപ്പാക്കുന്നതോടെ ഇന്ന് മുതല്‍ പലര്‍ക്കും ചാനലുകള്‍ ലഭ്യമാകാത്ത അവസ്ഥയുണ്ടാവും. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സിന് ലൈസന്‍സ് നഷ്ടമാവാനും ഇടയുണ്ട്.
പണം നല്‍കേണ്ട ചാനലുകള്‍ക്കു മാത്രമാണു നിയന്ത്രണമെന്നും സൗജന്യ ചാനലുകള്‍ സാധാരണപോലെ ലഭ്യമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നയതീരുമാനമാണെന്നും ദേശീയ തലത്തില്‍ സുപ്രീം കോടതിയും ഹൈക്കോടതികളും മാറ്റം അംഗീകരിച്ചതാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് അംഗീകരിച്ചാണ് കോടതി ഹര്‍ജിക്കാരുടെ ആവശ്യം നിരസിച്ചത്. കേസ് ഫെബ്രുവരി എട്ടിന് വീണ്ടും പരിഗണിക്കും.
നയതീരുമാനമാണെന്നും ദേശീയ തലത്തില്‍ സുപ്രീം കോടതിയും ഹൈക്കോടതികളും മാറ്റം അംഗീകരിച്ചതാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സൗജന്യ ചാനലുകള്‍ മുടങ്ങില്ലെന്നും പണം നല്‍കുന്ന മുറയ്ക്കു പെയ്ഡ് ചാനലുകള്‍ ലഭ്യമാകുമെന്നും അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, സ്റ്റേ അനുവദിച്ചില്ല.

No comments