Breaking News

കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മ നയം

കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മനയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ സംബന്ധിച്ച് കേന്ദ്ര ബഡ്ജറ്റില്‍ ഒന്നും പ്രതീക്ഷിക്കാനില്ലാത്തതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോര്‍പ്പറേറ്റുകളെ താലോലിക്കാനുള്ള ബഡ്ജറ്റ് മാത്രമായി ഇന്നലത്തെ ഒതുങ്ങി. കര്‍ഷകര്‍ക്കോ സാധാരണക്കാര്‍ക്കോ ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ല. കാരണം അത് നടപ്പാക്കാനുള്ള സമയം കേന്ദ്രസര്‍ക്കാരിനില്ല. ബഡ്ജറ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ളതെന്നും ചെന്നിത്തല വയനാട് പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ ഉണ്ടായത്. മോദി പൂര്‍ണ പരാജയമെന്ന് നാലരവര്‍ഷംകൊണ്ട് തെളിയിച്ചിരിക്കുകയാണ്. രാജ്യത്താകെ മോദി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം നടന്നു വരികയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മതേതര മുന്നണി ഉണ്ടാക്കാനുള്ള ശ്രമം നടന്നു വരികയാണെന്നും ചെന്നിത്തല പറഞ്ഞു.
കേരള ബഡ്ജറ്റിനെതിരേയും രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചു. പ്രളയ സെസ് കേരളത്തിന് ഇരുട്ടടിയായെന്ന് ചെന്നിത്തല പറഞ്ഞു. ബഡ്ജറ്റില്‍ കര്‍ഷകരെ പൂര്‍ണ്ണമായും തഴഞ്ഞു. കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ജനഘങ്ങളെ ശിക്ഷിക്കുന്ന നടപടിയുമായി മുന്നോടട്ു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലാ കമ്മിറ്റികള്‍ നല്‍കുന്ന ലിസ്റ്റ് പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുക. ഫെയ്‌സ്ബുക്കില്‍ അഭിപ്രായങ്ങള്‍ പറയുന്നതിനോട് യോജിപ്പില്ല.
യു ഡി എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

No comments