Breaking News

സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കണം; കെസിബിസി


കൊച്ചി: മദ്യ നിരോധനം സംബന്ധിച്ച്‌ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. സമൂഹത്തെ മദ്യമെന്ന വിപത്തില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാരിനുള്ള ഉത്തരവാദിത്തം വലുതാണെന്ന് കെസിബിസി വിശദമാക്കുന്നു. മദ്യനിരോധനവും ബോധവത്കരണവും നടത്തി മദ്യവിമുക്ത കേരളം നിര്‍മ്മിക്കണം.

പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതായി കണക്കാക്കി മദ്യശാലകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത് പ്രകടന പത്രികയ്ക്ക് വിരുദ്ധമാണെന്നും കെസിബിസി ആരോപിക്കുന്നു. പ്രതിവര്‍ഷം 10 ശതമാനം ബെവ്കോ ഓട്ട്ലെറ്റുകള്‍ പൂട്ടാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നും കെസിബിസി വിമര്‍ശിച്ചു.

മദ്യവിരുദ്ധ ഞായര്‍ ആചരണത്തിന്റെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ഇറക്കിയ സര്‍ക്കുലറിലാണ് വിമര്‍ശനം.

No comments