Breaking News

ഡിപ്പോകളുടെ ഭരണം യൂണിയന്‍ നേതാക്കളുടെ കൈയ്യിലേക്ക്-തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ മാറ്റി യൂണിയനുകൾ


തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും യൂണിയന്‍ രാജ്. ടോമിന്‍.ജെ.തച്ചങ്കരി കൊണ്ടുവന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ പരിഷ്‌കാരം അട്ടിമറിക്കാന്‍ യൂണിയനുകളുടെ ശ്രമം. ഡ്രൈവര്‍ കം കണ്ടക്ടര്‍ ഡ്യൂട്ടിക്കെത്തിയ ആളെ ബസില്‍ നിന്നും ഇറക്കിവിട്ടു. തമ്ബാനൂര്‍ ബസ്റ്റാന്റിലാണ് കണ്ടക്ടറെ ഇറക്കിവിട്ടത്. അധിക ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും യൂണിയനുകള്‍ വ്യക്തമാക്കി.

കെ.എസ്.ആര്‍.ടി.സി എംഡി സ്ഥാനത്ത് നിന്നും ടോമിന്‍.ജെ.തച്ചങ്കരിയെ മാറ്റിയതിന് പിന്നാലെയാണ് യൂണിയന്‍ ഇടപെടല്‍.

കെ.എസ്‌ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌കാരമാണ് അട്ടിമറിക്കുന്നത്. ഡ്രൈവര്‍ കം കണ്ടകര്‍ തസ്തികയെ യൂണിയനുകള്‍ ശക്മതായി എതിര്‍ത്തിരുന്നു. എട്ട് മണിക്കൂറില്‍ താഴെ ഡ്യൂട്ടിയുള്ള ബസില്‍ നിന്നാണ് ഡ്രെംവര്‍ കം കണ്ടക്ടറെ മാറ്റിയത്. ഡ്യൂട്ടിയുലണ്ടീയുന്ന കണ്ടര്‍മാുടെ പരാതിയെ തുടര്‍ന്നാണ് സംഭവമെന്നാണ് വിശദീരരണം.

ഡ്രൈവര്‍ കം കണ്ടകര്‍ സംവിധാനത്തിന് എതിരല്ലെന്ന് യൂണിയനുകളും വ്യക്തമാക്കി. അപകടങ്ങള്‍ കുറയാന്‍ ഈ സംവിധാനം ഉപകരിക്കുമെന്ന വിലയിരുത്തലിന് പിന്നാലെയായിരുന്നു ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി കെ..എസ്.ആര്‍.ടി.യില്‍ കൊണ്ടുവന്നത്. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാനില്ലെന്ന് ടോമിന്‍.ജെ.തച്ചങ്കരി അറിയിച്ചു.

No comments