Breaking News

യൂത്ത് ലീഗ് ഡല്‍ഹിയില്‍ ജസ്റ്റിസ് മാര്‍ച്ച്‌ നടത്തി


ന്യൂഡല്‍ഹി: 'ഭരണഘടനയെ സംരക്ഷിക്കൂ രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ജസ്റ്റിസ് മാര്‍ച്ച്‌ ഹിന്ദി ഹൃദയ ഭൂമിയിലെ സംഘടനയുടെ കരുത്ത് വിളിച്ചറിയിക്കുന്നതായി. അഞ്ച് വര്‍ഷക്കാലത്തെ മോദി വാഴ്ച്ചയില്‍ രാജ്യം സാക്ഷ്യം വഹിച്ച നീതി നിഷേധങ്ങള്‍ക്കെതിരെയാണ് യൂത്ത് ലീഗ് ജസ്റ്റിസ് മാര്‍ച്ച്‌ സംഘടിപ്പിച്ചത്.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയും, അഴിമതിക്കെതിരെയും, തൊഴിലില്ലായ്മക്കെതിരെയുള്ള യുവജന പ്രതിഷേധമായി ജസ്റ്റിസ് മാര്‍ച്ച്‌ ഇരമ്ബിയത്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് വില കല്‍പിക്കാത്ത നരേന്ദ്ര മോദിയുടെ ഏകാധിപത്യത്തിനെതിരെയുള്ള യുവജന പ്രതിഷേധമായി ജസ്റ്റിസ് മാര്‍ച്ച്‌ മാറി.

No comments