യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിൽ
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി പത്തനംതിട്ടയില്‍ നടക്കുന്ന ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹമെത്തുന്നത്.
ഹെലികോപ്റ്ററിലാണ് യോഗി ആദിത്യനാഥ് എത്തുന്നത്. നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് ആദ്യം പങ്കെടുക്കുക. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ചുമതലക്കരുമായാണ് യോഗം. തുടര്‍ന്ന് പത്തനംതിട്ട മണ്ഡലത്തിലെ ബൂത്ത് തല ഭാരവാഹികളെ അഭിസംബോധന ചെയ്യും. വൈകിട്ട് പത്തനംതിട്ടയില്‍ രണ്ട് യോഗങ്ങളില്‍ ആദിത്യനാഥ് പങ്കെടുക്കും.
22 ന്പാലക്കാട് ചേരുന്ന മറ്റ് നാല് മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംബന്ധിക്കും.
28ന് ബൂത്ത് തല ഭാരവാഹികളോട് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കും.
പത്തനംതിട്ടയില്‍ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനം ശബരിമല പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ശക്തമാക്കാനാണ് ബിജെപിയുടെ ലക്ഷ്യം.

No comments